ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രി അടച്ചു

തൊടുപുഴ : ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രി അടച്ചു. രോഗികളെ ഇവിടെ നിന്നു മാറ്റി. ചികിത്സ തേടിയെത്തിയ രോഗികളുടെ വിവരം ശേഖരിക്കുകയാണ്. തമിഴ്‌നാട്ടില്‍ കല്യാണത്തിനു പോയി തിരിച്ചെത്തിയ ശേഷം നിരീക്ഷണത്തില്‍ പോകാതിരുന്ന ഡോക്ടര്‍ക്കെതിരെ കേസെടുത്തു.