കരമനയാറ്റില്‍ കൂട്ടുകാരുമൊത്ത് കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു

തിരുവനന്തപുരം: കരമനയാറ്റില്‍ കൂട്ടുകാരുമൊത്ത് കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വെള്ളനാട് മിത്രാകോണം സ്വദേശി ഗോകുല്‍ (20) ആണ് മരിച്ചത്. അരുവിക്കര പഴയ പൊലീസ് സ്റ്റേഷനടുത്തുള്ള ബലിക്കടവില്‍ ഇന്ന് ഉച്ചയോടെയാണ് ഗോകുല്‍ കുളിക്കാനിറങ്ങിയത്. കാണാതായതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.