ഏലിയാമ്മ ഇഗ്നേഷ്യസ് (എല്‍സി-68) ന്യു ഹൈഡ് പാര്‍ക്കില്‍ നിര്യാതയായി

ന്യൂയോര്‍ക്ക്: തൃശ്ശൂര്‍ കുര്യചിറ നല്ലങ്കര ഇഗ്‌നേഷ്യസ് പോളിന്റെ ഭാര്യ ഏലിയാമ്മ ഇഗ്‌നേഷ്യസ് (എല്‍സി-68) ജൂലൈ 14 ന് ന്യൂയോര്‍ക്കില്‍ നിര്യാതയായി. പള്ളിപ്പാട് മുല്ലശേരില്‍ (കാട്ടില്‍) പരേതരായ കെ.ടി. എബ്രഹാമിന്റെയും ഏലിയാമ്മയുടെയും ആറു മക്കളില്‍ നാലമത്തേതാണ്. ചെറുപ്പത്തിലേ ഭര്‍ത്താവ് മരിച്ചതിനാല്‍ തനിച്ചാണു മക്കളെ വളര്‍ത്തിയത്. ഓസോണ്‍ പാര്‍ക്കിലെ എപ്പിഫനി മാര്‍ത്തോമ്മാ ചര്‍ച്ചിലെ അംഗമായിരുന്നു. രോഗിയായതിനെത്തുടര്‍ന്ന് നാലു വര്‍ഷമായി നഴ്‌സിംഗ് ഹോമിലായിരുന്നു

മക്കള്‍: നിധിന്‍, സുദിന്‍, വിദിന്‍. മരുമക്കള്‍: നാദിയ, റിനു, സിജി. കൊച്ചുമക്കള്‍: നിവ, ഇലന, ഐസക്ക്, അലീഹ്.

സഹോദരര്‍: ഏബ്രഹാം തരിയത്ത്, മാത്യു എബ്രഹാം, എബ്രഹാം ജോര്‍ജ് (മൂവരും ന്യു യോര്‍ക്ക്), അന്നമ്മ മാത്യു, നങ്ങ്യാര്‍കുളങ്ങര, മറിയാമ്മ കോശി, ഡിട്രൊയിറ്റ്.

സംസ്‌കാര ശൂശ്രൂഷ ജൂലൈ 25 ശനിയാഴ്ച 11 മണിക്ക്. സംസ്‌കാര ശുശ്രൂഷ ത്രുശൂരില്‍.
ലൈവ് സ്റ്റ്രീം: https://youtu.be/VgXXQWbHACo