രോഗികളുടെ എണ്ണം ഉയരുന്നു ; തിരുവനന്തപുരത്ത് ലോക്ക്ഡൗണ്‍ ഈ മാസം 28 വരെ നീട്ടി

തിരുവനന്തപുരം : തിരുവനന്തപുരത്ത് ലോക്ക്ഡൗണ്‍ ഈ മാസം 28 വരെ നീട്ടി. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. ജില്ലയിലെ തീരദേശ മേഖലയില്‍ കര്‍ശന നിയന്ത്രണങ്ങളും നിരീക്ഷണവും തുടരുകയാണ്.

നിയന്ത്രിത മേഖലയായതിന് പിന്നാലെ വെഞ്ഞാറമൂട് കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം നൂറുകടന്നു. തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ചയാണ് തിരുവനന്തപുരം നഗരം നിയന്ത്രണങ്ങള്‍ക്കുളളിലാകുന്നത്. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ തുടരുകയാണ്.