കാസര്‍ഗോഡ് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ജെഡിഎസ് നേതാവിന് കൊവിഡ്

കാസര്‍ഗോഡ് : എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ജെഡിഎസ് നേതാവിന് കൊവിഡ് സ്ഥിരീകരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശിയായ ജനതാദള്‍ എസ് ജില്ലാ പ്രസിഡന്റിനാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഇദ്ദേഹം ഈ മാസം 11 ന് ചേര്‍ന്ന് എല്‍ഡിഎഫ് ജില്ലാ കമ്മറ്റി യോഗത്തില്‍ പങ്കെടുത്തിരുന്നു. യോഗത്തിലുണ്ടായ കക്ഷി നേതാക്കള്‍ കൊവിഡ് പരിശോധന നടത്തി. 20 പേരുടെയും ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവാണ്.