ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം ഒന്നരക്കോടി കവിഞ്ഞു; മരണസംഖ്യ 6.18 ലക്ഷമായി

വാഷിങ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ഒന്നരക്കോടി കവിഞ്ഞു. വൈറസ് ബാധമൂലം ഇതുവരെ 6.18 ലക്ഷം പേരാണ് മരിച്ചത്. വേള്‍ഡോ മീറ്ററിന്റെ കണക്ക് പ്രകാരം നിലവില്‍ 53.6 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 63797 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ 91 ലക്ഷത്തിലധികം പേരാണ് രോഗമുക്തി നേടിയത്.

വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ച അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം 40.28 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം പുതുതായി 66,936 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് തുടര്‍ച്ചയായി ഏഴാം ദിവസമാണ് അമേരിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണം 60,000 കടക്കുന്നത്. 1,112 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്.

വൈറസ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ കൊവിഡ് രോഗികളുടെ എണ്ണ 21.66 ലക്ഷമായി. കഴിഞ്ഞ ദിവസം പുതുതായി 44,887 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം 1,346 പേരാണ് മരിച്ചത്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 11.94 ലക്ഷമാണ്. വൈറസ് ബാധമൂലം 28000ത്തിലധികം പേരാണ് മരിച്ചത്.