പാസ്റ്റര്‍ പോള്‍ വര്‍ഗീസ് കാന്‍സസില്‍ നിര്യാതനായി

കാന്‍സാസ്: ഔറംഗബാദിലെ നവജീവന്‍ ധാര മിനിസ്ട്രീസ് സ്ഥാപകന്‍ പാസ്റ്റര്‍ പോള്‍ വര്‍ഗീസ് കാന്‍സസില്‍ നിര്യാതനായി. തിയോളജി വിദ്യാര്‍ഥിയായ പുത്രി ജൂലിയെ കാണാന്‍ വന്നതായിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം മടങ്ങാനായില്ല.

പെരുമ്പാവൂര്‍ ചുണ്ടകുഴി കൊരട്ടുകുടി കുടുംബാംഗമാണ്. ഭാര്യ ലിസ്സി. ജെമീമ, സാമുവല്‍ എന്നിവരാണു മറ്റു മക്കള്‍. മൃതദേഹം നാട്ടിലേക്കു കൊണ്ടു പോകാന്‍ ശ്രമിക്കുന്നു.