വിവാഹത്തിനായി നാട്ടിലേക്ക് തിരിച്ചു; രേഖകൾ എടുക്കാൻ മറന്നത് രക്ഷയായി; വിമാനാപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂർ: കണ്ണൂർ മട്ടന്നൂർ പെരിയാട്ടിൽ സ്വദേശി പാറമ്മൽ അഫ്‌സലിനെ (27) ഡീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് വിമാനത്താവളത്തിലെത്താൻ വൈകിയതാണ്. വിമാനത്തിൽ കയറാനാകാതെ തിരിച്ചുപോയത് അഫ്‌സലിന് രക്ഷയായി. കരിപ്പൂരിൽ വിമാനാപകടത്തിൽപ്പെട്ട ദുബായ്-കരിപ്പൂർ വിമാനത്തിലായിരുന്നു അഫ്‌സൽ കയറേണ്ടിയിരുന്നത്.

വിമാനത്താവളത്തിൽ എത്താൻ വൈകിയതാണ് അഫ്‌സലിനു തുണയായത്. വിസ കാലാവധി തീർന്നത് ദുബായ് വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അഫ്‌സൽ അറിയുന്നത്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട രേഖകൾ എടുക്കാനായി താമസ സ്ഥലത്തു പോയി തിരിച്ചെത്തുമ്പോഴേക്കും വിമാനം പുറപ്പെട്ടിട്ടുണ്ടായിരുന്നു.

ഒരു വർഷം മുൻപാണ് അബുദാബിയിൽ അഫ്‌സൽ ജോലിക്കു പോയത്. കാഞ്ഞങ്ങാട് സ്വദേശിനിയുമായി ഉറപ്പിച്ച വിവാഹത്തിനായി നാട്ടിൽ വരാനിരുന്നതാണ്. കരിപ്പൂരിൽ അപകട വിവരം അറിഞ്ഞയുടനെ ബന്ധുക്കൾ അഫ്‌സലിനെ ഫോണിൽ ബന്ധപ്പെട്ടു. വിമാനത്ിൽ കയറിയില്ലെന്ന വിവരമറിഞ്ഞ് ബന്ധുക്കൾക്കും ആശ്വാസം.