സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ അഴിമതി കണ്ടെത്തി വിജിലന്‍സ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ അഴിമതി കണ്ടെത്തി വിജിലന്‍സ്. 400 മുതല്‍ 490 രൂപ വരെയുള്ള വസ്തുക്കള്‍ മാത്രമാണ് മിക്ക കിറ്റുകളിലും ഉള്ളതെന്നും ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതില്‍ വീഴ്ച പറ്റിയെന്നുമാണ് വിജിലന്‍സ് കണ്ടെത്തിയത്. ഓപ്പറേഷന്‍ കിറ്റ് ക്ലീനില്‍ എന്ന വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് കണ്ടെത്തല്‍.

ഓപ്പറേഷന്‍ ക്ലീന്‍ കിറ്റെന്ന പേരില്‍ സംസ്ഥാനവ്യാപകമായി ഇന്ന് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയിരുന്നു. വരും ദിവസങ്ങളില്‍ പരിശോധന തുടരും. പാക്കിങ് സ്റ്റോറുകളിലും മാവേലി സ്റ്റോറുകളിലും റേഷന്‍ കടകളിലുമാണ് വിജിലന്‍സ് ഇന്ന് പരിശോധന നടത്തിയത്.