സൂരജിന്റെ അമ്മ രേണുകയും സഹോദരി സൂര്യയും അറസ്റ്റില്‍

അടൂര്‍: അഞ്ചലില്‍ ഉത്ര മരണപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഉച്ചയോടെ പറക്കോട്ടെ വീട്ടിലെത്തിയാണ് ഇരുവരെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

ഗാര്‍ഹിക പീഡനക്കുറ്റവും ഉത്രയുടെ മരണത്തിന് കാരണമായ പ്രതി സൂരജിന്റെ മൊഴിയും അടിസ്ഥാനമാക്കിയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണസംഘമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ തന്നെ ഇരുവരെയും നേരത്തെ പലതവണ ചോദ്യംചെയ്തിരുന്നു. ഉത്രയ്ക്ക് ഗാര്‍ഹിക പീഡനം നേരിടേണ്ടിവന്നെന്ന പരാതിയിലും ഇരുവര്‍ക്കുമെതിരേ ആരോപണമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.