സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്‌നയുടെ മൊഴി ചോര്‍ന്നതിന് പിന്നാലെ കസ്റ്റംസ് അന്വേഷണ സംഘത്തില്‍ മാറ്റം

കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസില്‍ കസ്റ്റംസ് അന്വേഷണ സംഘത്തില്‍ വീണ്ടും മാറ്റം. അസിസ്റ്റന്‍ഡ് കമ്മീഷണര്‍ എന്‍ എസ് ദേവിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തില്‍ നിന്നു മാറ്റി. സ്വപ്‌ന സുരേഷിന്റെ മാഴി ചോര്‍ന്നതിന് പിന്നാലെയാണ് നടപടി. വകുപ്പ് തല അന്വേഷണത്തിനും തിരുമാനമായി.

സ്വപ്‌നയുടെ മൊഴി ചോര്‍ന്നതില്‍ കേന്ദ്രം കടുത്ത അതൃപ്തിയിലായിരുന്നു. മൊഴിയിലെ ഒരു ഭാഗം മാത്രം ചോര്‍ന്നതില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഉത്തരവാദികളായവരെ ഉടന്‍ കണ്ടെത്തണമെന്നാണ് കേന്ദ്രസര്‍ക്കാരും നല്‍കിയിരിക്കുന്ന നിര്‍ദേശം. കസ്റ്റംസില്‍ ഇടതുപക്ഷ ആഭിമുഖ്യമുള്ളവരാണ് മൊഴി ചോര്‍ന്നതിന് പിന്നിലെന്ന നിഗമനത്തിലാണ് ഉന്നത ഉദ്യോഗസ്ഥര്‍.