മൂന്നാംഭാര്യയും പിണങ്ങിപോയി; മകനെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂരില്‍ ഒമ്പതു വയസുകാരനായ മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്തു. മാറനല്ലൂര്‍ സ്വദേശി സലീമാണ് മകന്‍ ആഷ്‌ലിനെ കൊലപ്പെടുത്തി തൂങ്ങി മരിച്ചത്.

വ്യവസായ വകുപ്പിലെ ജീവനക്കാരനാണ് സലീം. രാവിലെ ഭക്ഷണവുമായി വന്ന സലീമിന്റെ സഹോദരിയാണ് ഇരുവരും മരിച്ച നിലയില്‍ കണ്ടത്. മകന്‍ ആഷ്‌ലിനെ കിടപ്പുമുറിയില്‍ മരിച്ച നിലയിലും സലീമിനെ അടുക്കളക്ക് സമീപം തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. ആഷ്‌ലിനെ കഴുത്ത് ഞെരിച്ചു കൊന്ന ശേഷം സലീം തൂങ്ങി മരിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.സലീമിന്റെ കൈഞരമ്പുകള്‍ മുറിച്ച നിലയിലായിരുന്നു. മൂന്ന് വിവാഹം കഴിച്ച സലീമിന്റെ ആദ്യ ഭാര്യയിലെ മകനാണ് ആഷ്‌ലിന്‍. മൂന്നാമത് വിവാഹം കഴിച്ച ഭാര്യയും പിണങ്ങിപോയതിലുള്ള നിരാശയായിരിക്കാം സലീമിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.