മലയാളികളുടെ പ്രിയപ്പെട്ട ‘സൂഫി’ ഇനി റെജീനയ്ക്ക്‌ സ്വന്തം

സൂഫിയും സുജാതയും’ താരം ദേവ് മോഹൻ വിവാഹിതനായി. മലപ്പുറം സ്വദേശിനി റജീനയാണ് വധു. വിവാഹത്തെക്കുറിച്ച് സൂചന നൽകുന്ന ഇൻസ്റ്റഗ്രാം പോസ്റ്റ് കഴിഞ്ഞ ദിവസം ദേവ് പങ്കുവച്ചിരുന്നു. റജീനക്കൊപ്പമുള്ള ഫോട്ടോയും ഷെയര്‍ ചെയ്തിരുന്നു. ആഗസ്ത് 25ന് ഇരിങ്ങാലക്കുടയിലായിരുന്നു വിവാഹം. ബംഗളൂരുവില്‍ ജോലി ചെയ്യുകയാണ് റജീന.

“നീയെന്‍റെ ആത്മാവിന് തെളിച്ചം തന്നു. ഇതൊരു മുത്തശ്ശിക്കഥയല്ല, പത്ത് വര്‍ഷമായി കരുത്തേകുന്നതാണ്. നല്ല കാലങ്ങളിലും മോശം സമയത്തും നീ എന്റെ കൂടെ നിന്നു, ക്ഷമയോടെ, എനിക്കു കരുത്തേകുന്ന തൂണായി….എന്നെ ഞാനാക്കി മാറ്റിയ നിമിഷങ്ങൾക്കെല്ലാം നീ സാക്ഷിയായിരുന്നു. എന്നും നിന്നോട് ചേർന്നിരിക്കാൻ എന്നെ അനുവദിക്കൂ… നിന്‍റെ സന്തോഷങ്ങളിൽ പങ്കാളിയാവാൻ, നിനക്കൊപ്പം ഈ ജീവിതം ആഘോഷിക്കാൻ… പ്രിയപ്പെട്ടവരുടെ അനുഗ്രഹാശിസുകളാൽ ഒരുമിച്ചുള്ള യാത്ര തുടങ്ങാനിരിക്കുകയാണല്ലോ നമ്മൾ… എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും ഞങ്ങൾ ആഗ്രഹിക്കുന്നു…” തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ച ഈ വാക്കുകൾക്കൊപ്പം റജീനയ്ക്ക് ഒപ്പമുള്ള ചിത്രം കൂടി പ്രേക്ഷകർക്കായ് ദേവ് പങ്കുവെച്ചിട്ടുണ്ട്.