സ്വര്‍ണക്കടത്ത്; സെക്രട്ടേറിയറ്റിനടുത്തുള്ള ഫ്‌ളാറ്റില്‍ എന്‍ഐഎ പരിശോധന

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ സെക്രട്ടേറിയറ്റിനടുത്തുള്ള ഫ്‌ളാറ്റില്‍ എന്‍ഐഎ സംഘം പരിശോധന നടത്തുന്നു. കേസിലെ പ്രധാന പ്രതികള്‍ ഗൂഢാലോചന നടത്തിയത് തിരുവനന്തപുരത്തെ ഫ്‌ലാറ്റില്‍ വെച്ചാണെന്നായിരുന്നു എന്‍ഐഎ സംഘത്തിന്റെ കണ്ടെത്തല്‍. നേരത്തേയും കേസിലെ പ്രധാന പ്രതികളെ ഫ്‌ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

നേരത്തെ, സെക്രട്ടേറിയേറ്റിലും എന്‍ഐഎ സംഘം പരിശോധന നടത്തിയിരുന്നു. സെക്രട്ടേറിയേറ്റിലെത്തി സിസിടിവികളും സെര്‍വര്‍ മുറിയുമാണ് പരിശോധിച്ചത്. സെര്‍വര്‍ റൂമിലുള്ള സിസിടിവികളുടെ ദൃശ്യങ്ങള്‍ സുരക്ഷിതമാണോയെന്നുമാണ് ആദ്യം പരിശോധിച്ചത്. പിന്നീട് സെക്രട്ടറിയേറ്റില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകളും പരിശോധിച്ചു.