ആലുവ മണപ്പുറത്ത് നാളെ മുതല്‍ ബലിതര്‍പ്പണം പുനഃരാരംഭിക്കും

എറണാകുളം: ആറ് മാസത്തിനു ശേഷം ആലുവ മണപ്പുറത്ത് നാളെ മുതല്‍ ബലിതര്‍പ്പണം പുനഃരാരംഭിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തര്‍പ്പണം നടത്തുക. പുലര്‍ച്ചെ 5 മുതല്‍ 11 വരെ പുരോഹിതരുടെ സേവനം ലഭ്യമാകും.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാര്‍ച്ചില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ക്ഷേത്രം അടയ്ക്കുകയും ബലിതര്‍പ്പണം നിര്‍ത്തിവയ്ക്കുകയും ചെയ്തത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മണപ്പുറത്തെ കര്‍ക്കടവാവ് ബലിതര്‍പ്പണവും പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു.