കോവിഡ് നെഗറ്റീവാണെങ്കിലും ലക്ഷണമുണ്ടെങ്കില്‍ ഇനി പരിശോധന നടത്തണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പരിശോധനയില്‍ പുതിയ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് ദ്രുത പരിശോധനയില്‍ ഫലം നെഗറ്റീവാണെങ്കിലും ലക്ഷണമുണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം.

കോവിഡ് രോഗബാധയുടെ വ്യാപനം തടയുന്നതിന് പോസിറ്റീവ് കേസുകളൊന്നും ശ്രദ്ധയില്‍പ്പെടാതെ പോകുന്നില്ലെന്ന് സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഉറപ്പുവരുത്തണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.

റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന്റെ ഉപയോഗം സംസ്ഥാനങ്ങള്‍ വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയം പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആന്റിജന്‍ ടെസ്റ്റില്‍ തെറ്റായ ഫലങ്ങളുടെ ഉയര്‍ന്ന നിരക്കാണെന്നത് ഐസിഎംആര്‍ പോലും അംഗീകരിച്ചതാണെന്നും കേന്ദ്രം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ