തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ കേരള കോണ്‍ഗ്രസ് എം പി.ജെ. ജോസഫ് വിഭാഗത്തെ ക്ഷണിക്കാത്തതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ ചിഹ്നമടക്കമുള്ള ജോസ് നേതൃത്വം കൊടുക്കുന്നതാണ് കേരളാ കോണ്‍ഗ്രസ്-എം.
കേരള കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അന്തിമ വിധി പറഞ്ഞതാണ്. അത് കണക്കിലെടുത്താണ് ചിഹ്നവും പാര്‍ട്ടിയുമുള്ള ജോസ് നേതൃത്വത്തെ വിളിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.