നടി മിയ ജോര്‍ജ്ജ് വിവാഹിതയായി

നടി മിയ ജോര്‍ജ്ജ് വിവാഹിതയായി. കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ അശ്വിന്‍ ഫിലിപ്പാണ് വരന്‍. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ചായിരുന്നു വിവാഹം. കഴിഞ്ഞ മാസമായിരുന്നു മിയയുടെ മനസമ്മതം.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലളിതമായാണ് വിവാഹം സംഘടിപ്പിച്ചത്. അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് മിയ അഭിനയരംഗത്ത് എത്തിയത്. ‘അല്‍ഫോണ്‍സാമ്മ’ എന്ന സീരിയലിലാണ് പ്രധാന കഥാപാത്രമായി താരം വേഷമിട്ടത്. ഈ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിജുമേനോന്‍ നായകനായി എത്തിയ ‘ചേട്ടായീസ്’ എന്ന ചിത്രത്തിലൂടെയാണ് നായികയായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ