ഇന്ന് 2450 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2450 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2110 പേര്‍ രോഗമുക്തരായി. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

2346 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. 212 പേര്‍ക്കാണ് ഉറവിടമറിയാത്ത രോഗബാധയുള്ളത്. 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് മൂലം ഇന്ന് 15 പേര്‍ മരണമടഞ്ഞു. 24 മണിക്കൂറില്‍ 22279 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് നിലവില്‍ 39486 കോവിഡ് ആക്ടീവ് കേസുകളാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.