ന്യൂഡല്‍ഹി: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.കോവിഡ് പരിശോധനയിലാണ് സ്ഥിരീകരിച്ചത്. ഇപ്പോള്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളെന്നുമില്ലെങ്കിലും . താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ശ്രദ്ധിക്കണമെന്നും കോവിഡ് പ്രോട്ടോക്കോള്‍ പിന്തുടരണമെന്നും മന്ത്രി ട്വീറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു.