കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട ; 95 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 95 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഒരു കിലോ 850 ഗ്രാം സ്വർണമാണ് പിടി കൂടിയത്. ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വർണ്ണം പിടികൂടിയത്.

സ്വർണ്ണം കടത്തിയ മലപ്പുറം സ്വദേശി അബ്ദുൾ അസീസ് അറസ്റ്റിലായി. മലപ്പുറം സ്വദേശിയായ അബ്ദുൽ അസീസ് എയർ അറേബ്യ വിമാനത്തിൽ ഇന്ന് രാവിലെയാണ് കരിപ്പൂരിലെത്തുന്നത്. മിക്‌സി മോട്ടറിന്റെ അകത്തുള്ള പ്ലാസ്റ്റിക് കവറിനോട് ചേർന്ന് പതിപ്പിച്ച നിലയിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കരിപ്പൂരിൽ ഇന്ന് മറ്റൊരു സ്വർണ്ണക്കടത്ത് കേസ് പിടിക്കപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ