കോവിഡ് ബാധിതര്‍ 56 ലക്ഷം കടന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 56 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 83,347 പേര്‍ക്ക് കൂടി രോഗം ബാധിച്ചതായി കണ്ടെത്തി. 1085 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 90,020 ആയി

രാജ്യത്ത് ആകെ സ്ഥിരീകരിച്ച 56.46 ലക്ഷം കോവിഡ് ബാധിതരില്‍ 9.63 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 45.87 ലക്ഷം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. രോഗമുക്തി നേടുന്നവരുടെ ദിനംപ്രതിയുള്ള നിരക്ക് പുതിയ കേസുകളേക്കാള്‍ കൂടുതലാണ്.രാജ്യത്തെ രോഗമുക്തി നിരക്ക് 80 ശതമാനവും കോവിഡ് മരണനിരക്ക് 1.59 ശതമാനവുമാണെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. ദിനംപ്രതിയുള്ള രാജ്യത്തെ പരിശോധന ശേഷി 12 ലക്ഷമായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇതുവരെ 6.5 കോടി സാമ്പിളുകളാണ് പരിശോധനയ്ക്കായി ശേഖരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ