എസ്പിബി ഇന്ത്യന്‍ സംഗീതത്തിന് തീരാനഷ്ടം; അനുശോചനമറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡല്‍ഹി: എസ് പി ബാലസുബ്രഹ്മണ്യമില്ലാത്ത കലാലോകം ശൂന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ സ്വരമാധുര്യവും സംഗീതവും പതിറ്റാണ്ടുകള്‍ പ്രേക്ഷകരെ ആഹ്ലാദിപ്പിച്ചു. എസ്പിബിയുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ സംഗീതത്തിന് ഏറ്റവും വലിയ നഷ്ടമാണ് എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുസ്മരിച്ചു.എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വേര്‍പാട് ഇന്ത്യന്‍ സംഗീത ലോകത്തെ നികത്താനാകാത്ത വിടവെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സമാനതകളില്ലാത്ത സംഗീതവും മധുര ശബ്ദവും എസ്പി ബാലസുബ്രഹ്മണ്യത്തെ എന്നെന്നും ഓര്‍മ്മയില്‍ നിലനിര്‍ത്തുമെന്ന് അമിത് ഷാ പറഞ്ഞു.