രണ്ടാമൂഴം ഇനി സിനിമയാക്കാനില്ലെന്ന് ഗോകുലം ഗോപാലന്‍

കോഴിക്കോട്: ‘രണ്ടാമൂഴം’ ഇനി സിനിമയാക്കാനില്ലെന്ന് അറിയിച്ച് പ്രശസ്ത നിര്‍മാതാവ് ഗോകുലം ഗോപാലന്‍. മുമ്പ് സിനിമ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് താനുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്നുള്ളത് സത്യമാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇനി ഈ സിനിമ നിര്‍മിക്കാനില്ല. എം.ടി.വാസുദേവന്‍ നായരോട് ഇപ്പോഴും വളരെ അടുത്ത സ്നേഹബന്ധമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തില്‍ വിനയന്‍ സംവിധാനം ചെയ്യുന്ന ‘പത്തൊന്‍പതാം നൂറ്റാണ്ട്’ എന്ന സിനിമയാണ് ഇനി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ