സ്വര്‍ണ്ണക്കടത്ത് കേസ്; കുറ്റസമ്മതം നടത്താമെന്ന് പ്രതി സന്ദീപ് നായര്‍

കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ സുപ്രധാന വഴിത്തിരിവ്. കോടതിയില്‍ കുറ്റസമ്മതം നടത്താമെന്ന് പ്രതി സന്ദീപ് നായര്‍. എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കി. സന്ദീപിന്റെ ആവശ്യപ്രകാരം കുറ്റസമ്മത മൊഴി രേഖപ്പെടുത്താന്‍ കൊച്ചിയിലെ എന്‍.ഐ.എ. കോടതി അനുമതി നല്‍കി.

എല്ലാ കാര്യങ്ങളും തനിക്ക് കോടതിയോട് വെളിപ്പെടുത്തണം എന്നാണ് സന്ദീപ് കോടതിയെ അറിയിച്ചിരിക്കുന്നത്. തന്റെ കുറ്റസമ്മതം കേസില്‍ തെളിവാകും എന്നും സന്ദീപ് നായര്‍ പറഞ്ഞു. സന്ദീപ് നായരുടെ രഹസ്യമൊഴി എടുക്കാന്‍ കോടതി നിര്‍ദേശിച്ചു. എന്നാല്‍ കേസില്‍ മാപ്പ് സാക്ഷിയാക്കുന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും മാപ്പ് സാക്ഷിയാക്കിയെങ്കില്‍ തന്നെ ശിക്ഷ ഒഴിവാക്കുന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും കോടതി പറഞ്ഞു.