ലോക്ക്ഡൗണ്‍ അഞ്ചാംഘട്ടം: തിയറ്ററുകളും മള്‍ട്ടിപ്ലക്സുകളും ഉപാധികളോടെ തുറക്കാന്‍ അനുമതി

കൊവിഡ് ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുന്നതിന്‌റെന അഞ്ചാം ഘട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു. തിയറ്ററുകളും മള്‍ട്ടിപ്ലക്സുകളും പാര്‍ക്കുകളും ഉപാധികളോടെ തുറക്കാന്‍ അനുമതി നല്‍കി. കൂടാതെ സ്‌കൂളുകള്‍ തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

ഒക്ടോബര്‍ 15 മുതല്‍ തീയറ്ററുകള്‍ തുറക്കാം. പകുതി സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിക്കാവുന്നതാണ്. കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള അമ്യൂസ്‌മെന്‍മെന്റ് പാര്‍ക്കുകള്‍ തുറക്കാം. ബിസിനസ് ടു ബിസിനസ് എക്സിബിഷന്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് നടത്താവുന്നതാണ്.