ഹത്രാസ് കൂട്ടബലാത്സംഗം: മകൾക്ക് നീതി കിട്ടുന്നതുവരെ പോരാടും

ത്തർപ്രദേശിലെ ഹത്രസിൽ കൂട്ടബലാൽസംഗത്തിനിരയായി മരിച്ച പെൺകുട്ടിയുടെ മൃതദേഹം പെട്രോൾ ഒഴിച്ചാണ്കത്തിച്ചതെന്ന് പിതാവ്. മകൾക്ക് നീതി ലഭിക്കണമെന്നും അതുവരെ പോരാട്ടം തുടരുമെന്നും പിതാവ് പറഞ്ഞു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എല്ലാവിധ സഹായങ്ങളും ഉറപ്പ് നൽകിയിട്ടുണ്ടെന്നും പിതാവ് പറഞ്ഞു.

സുപ്രീം കോടതി മേൽനോട്ടമില്ലാതെ സിബിഐ അന്വേഷണം വേണ്ടെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞിരുന്നു. പ്രതികളെ തൂക്കിലേറ്റണമെന്നു പെൺകുട്ടിയുടെ സഹാദരനും പറഞ്ഞു. കുടുംബത്തെ ഭീഷണിപ്പെടുത്തിയ ജില്ല മജിസ്ട്രേറ്റിനെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. സുപ്രീം കോടതി ഇടപെട്ട് അതിവേഗ കോടതിയിൽ വിചാരണ ഉറപ്പാക്കണമെന്നും സഹോദരൻ ആവശ്യപ്പെട്ടു