സിപിഎം കേരളത്തിലെ സ്വര്‍ണക്കടത്ത് സംഘമായി മാറി; എം ടി രമേശ്

കോഴിക്കോട്: കേരളത്തിലെ സ്വര്‍ണക്കള്ളക്കടത്ത് സംഘമായി സിപിഎം മാറിയെന്ന് ബിജെപി നേതാവ് എം ടി രമേശ്. സിപിഎമ്മിനെ നിയന്ത്രിക്കുന്ന കള്ളക്കടത്ത് ലോബിയുടെ പ്രതിനിധികളാണ് പിടിഎ റഹീമും കാരാട്ട് റസാഖും.

കള്ളക്കടത്ത് ലോബിയുടെ പണമാണ് സിപിഎമ്മിന്റേത്. കള്ളക്കടത്ത് സംഘത്തിന്റെ ബിനാമികളായി സിപിഎം മാറി. കാരാട്ട് ഫൈസലിന് എതിരെ എന്തുകൊണ്ട് സിപിഎം നടപടിയെടുക്കുന്നില്ലെന്നും ഇതിനെക്കുറിച്ച് അന്വേഷണം വേണമെന്നും എം ടി രമേശ് ആവശ്യപ്പെട്ടു.

സിപിഎം നേതൃത്വത്തിന് അധോലോക ബന്ധമുണ്ട്. അച്ഛന്‍ സ്വര്‍ണക്കള്ളക്കടത്തുകാരന്റെ കാറില്‍ യാത്ര നടത്തുന്നു, മകന്‍ മയക്കുമരുന്ന് സംഘത്തിന്റെ കൂടെയാണെന്നും അദ്ദേഹം പരിഹസിച്ചു.