സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തികൊലപ്പെടുത്തി

തൃശൂര്‍: കുന്നംകുളത്ത് പുതുശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.യു.സനൂപിനെ (26) കുത്തികൊലപ്പെടുത്തി. സുഹൃത്തുക്കളായ അഞ്ഞൂര്‍ സിഐടിയു തൊഴിലാളി ജിതിന്‍, പുതുശ്ശേരി സ്വദേശിയായ സിപിഎം പ്രവര്‍ത്തകന്‍ വിപിന്‍, അഭിജിത് എന്നിവര്‍ക്കും വെട്ടേറ്റിട്ടുണ്ട്.

കൊലയാളികളെന്ന് സംശയിക്കുന്നവര്‍ സഞ്ചരിച്ച കാര്‍ കുന്നംകുളത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.

വെട്ടേറ്റ മൂന്നുപേരില്‍ ഒരാളുടെ സ്ഥിതി ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് പിന്നില്‍ ബിജെപിയും ബജ്‌റംഗദളുമാണെന്ന് സിപിഎം ആരോപിച്ചു.

അക്രമത്തിനു ശേഷം സംഘം സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. കുന്ദംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.