ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും; 9ന് ഹാജരാകാന്‍ നോട്ടീസ്

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍ ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. ഈ മാസം ഒന്‍പതിനാണ് ഇദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യുക. ഇതിനായി കൊച്ചിയിലെ ഓഫീസില്‍ നേരിട്ട് ഹാജരാവാന്‍ ശിവശങ്കറിന് നോട്ടീസ് നല്‍കി.

ശിവശങ്കറിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രത്തില്‍ പറയുന്നത്. സ്വപ്നയുടെ ബാങ്ക് ലോക്കര്‍ സംബന്ധിച്ചുള്ള ചില വാട്‌സാപ്പ് സന്ദേശങ്ങളില്‍ ദുരൂഹതയുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു. പ്രാഥമിക കുറ്റപത്രമാണ് കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് സമര്‍പ്പിച്ചത്.സ്‌പേസ് പാര്‍ക്കിലെ തന്റെ നിയമനം മുഖ്യമന്ത്രി പിണറായി വിജയന് അറിയാമായിരുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റിന് കൊടുത്ത മൊഴിയില്‍ സ്വപ്ന സുരേഷ് പറഞ്ഞു.