മലയാളി പെൺകുട്ടിക്ക് മോദിയുടെ അഭിനന്ദനം

തിരുവനന്തപുരം തിരുമല സ്വദേശിനി എസ്.എസ്.ദേവികയെ അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഹിമാച്ചല്‍ നാടോടി ഗാനം ആലപിച്ചതിനാണ് ഒമ്പതാം ക്ലാസുകാരി ദേവികയെ പ്രധാനമന്ത്രി അനുമോദിച്ചത്. മലയാളത്തിലാണു പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്. ദേവികയുടെ ആലാപനം ‘ഏകഭാരതം ശ്രേഷ്ഠഭാരതത്തിന്റെ’ അന്തഃസത്ത ശക്തിപ്പെടുത്തുന്നുവെന്ന് അദ്ദേഹം കുറിച്ചത്.

ഹിമാചല്‍ പ്രദേശിന്റെ തനത് നാടോടി ഗാനം അതിമനോഹരമായി പാടിയാണ് ദേവിക ദേശീയശ്രദ്ധ നേടിയത്. ‘ചംപാ കിത്തനി ദൂര്‍’ എന്ന ഗാനം പാടിയ ദേവികയെ ഹിമാചലിലേക്ക് മുഖ്യമന്ത്രി ജയ്‌റാം ഠാക്കുര്‍ ക്ഷണിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളില്‍ 40 ലക്ഷത്തിലേറെപ്പേരാണ് ദേവികയുടെ ഗാനം ആസ്വദിച്ചത്.