ദളിത് പഞ്ചായത്ത് പ്രസിഡന്റിനെ നിര്‍ബന്ധപൂര്‍വം നിലത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി യോഗം

ചെന്നൈ: ദളിത് പഞ്ചായത്ത് പ്രസിഡന്റിനെ നിര്‍ബന്ധപൂര്‍വം നിലത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി യോഗം. തമിഴ്നാട്ടിലെ കൂടല്ലൂരിലാണ് സംഭവം. വൈസ് പ്രസിഡന്റാണ് പഞ്ചായത്ത് പ്രസിഡന്റിനെ തറയിലിരുത്തിയത്. സംഭവം വിവാദമായതോടെ പോലീസ് കേസെടുത്തു.

പഞ്ചായത്ത് കമ്മിറ്റി യോഗത്തിന്റെ ചിത്രം പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായി മാറുകയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ പട്ടികവിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുത്തു. പഞ്ചായത്ത് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹന്‍രാജിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സംഭവത്തെ തുടര്‍ന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട പഞ്ചായത്ത് സെക്രട്ടറി സിന്ധുജയെയും വാര്‍ഡ് അംഗം ആര്‍ സുകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ