ഖുശ്ബു പാര്‍ട്ടി വിട്ടത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് കോണ്‍ഗ്രസ്

ബംഗളൂരു: നടി ഖുശ്ബു ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ പ്രതികരിച്ച് കോണ്‍ഗ്രസ്. ഖുശ്ബുവിന് പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതയില്ലെന്നം ഖുശ്ബു പാര്‍ട്ടി വിട്ടത് വരാനിരിക്കുന്ന തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു.

ഖുശ്ബു അങ്ങനെ ചെയ്തത് ദൗര്‍ഭാഗ്യകരമാണെന്നും ഈ നീക്കം തമിഴ്നാട് രാഷ്ട്രീയത്തില്‍ യാതൊരു ചലനവും ഉണ്ടാക്കില്ലെന്നും സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദിനേശ് ഗുണ്ടുറാവു പ്രതികരിച്ചു.

ഈ വിഷയങ്ങള്‍കൊണ്ടൊന്നും ഞങ്ങള്‍ പിന്നോട്ടില്ല. ഖുശ്ബുവിന്റെ നീക്കത്തിന് യാതൊരു സ്വാധീനവും സൃഷ്ടിക്കാനാകില്ല. ഖുശ്ബു ഒരു നടിയായതിനാല്‍ ഈ വിഷയം മാധ്യമങ്ങള്‍ കുറച്ചു ദിവസത്തേക്ക് കൈകാര്യം ചെയ്യും. പിന്നീട് ഈ വിഷയം മാഞ്ഞുപോകുമെന്നും ഗുണ്ടുറാവു കൂട്ടിച്ചേര്‍ത്തു

സംസ്ഥാനത്ത് വലിയ തോതില്‍ ബി.ജെ.പി. വിരുദ്ധ വികാരം നിലനില്‍ക്കുന്നതിനാല്‍ ഖുശ്ബുവിന്റെ വരവ് ബി.ജെ.പിക്ക് ഗുണം ചെയ്യില്ലെന്നും ഗുണ്ടുറാവു പറഞ്ഞു. ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നതിന് രാഷ്ട്രീയം മാത്രമല്ല, മറ്റു ചില കാരണങ്ങള്‍ കൂടി ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ