ടോവിനോ ചിത്രം കാണെക്കാണെയുടെ ഷൂട്ടിങ് ആരംഭിച്ചു

ടോവിനോ തോമസ് നായകനായെത്തുന്ന കാണെക്കാണെ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ആരംഭിച്ചു. ഉയരെ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മനു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ രചന നിർവ്വഹിച്ചിരിക്കുന്നത് സൂപ്പർ ഹിറ്റ് തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് ടീമാണ്.

ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മായാനദി എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം ടോവിനോ -ഐശ്വര്യ ലക്ഷ്മി കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. ഇവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രൻ, റോണി ഡേവിഡ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.ക്യാച്ചേഴ്സിന്റെ ബാനറിൽ ടി. ആർ ഷംസുദ്ധീനാണ് ചിത്രം നിർമിക്കുന്നത്. ആൽബിൻ ആന്റണി ക്യാമറയും, അഭിലാഷ് ബാലചന്ദ്രൻ എഡിറ്റിങ്ങും, രജിൻ രാജ് സംഗീത സംവിധാനവും നിർവഹിക്കുന്നു.