ദുബായ് ;യു.എ.ഇയിലെ പ്രവാസികൾക്ക് ഇനി മുതൽ അവരുടെ വിദേശത്തെ മേൽവിലാസം പാസ്സ്പോർട്ടിൽ ചേർക്കാം. എന്നാൽ ഇപ്പോൾ ഉള്ള പാസ്പോർട്ടിൽ പുതിയ വിലാസം തിരുത്താൻ കഴിയില്ല. യു.എ. ഇ മേൽവിലാസം ചേർക്കാൻ പുതിയ പാസ്പോർട്ടിന് അപേക്ഷ നൽകണം.
പുതിയ പരിഷ്കരണമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തതായി ദുബൈ ഇന്ത്യന്‍ കോണ്‍ലേറ്റിലെ പാസ്പോര്‍ട്ട് ആന്റ് അറ്റസ്റ്റേഷന് കോണ്‍സുല്‍ സിദ്ധാര്‍ത്ഥ കുമാര്‍ അറിയിച്ചു. ഇന്ത്യയില്‍ സ്ഥിരമായ മേല്‍വിലാസമില്ലാതെ വര്‍ഷങ്ങളായി യുഎഇയില്‍ താമസിക്കുന്നവര്‍ക്കടക്കം ഇത് പ്രയോജനപ്പെടുകയും ചെയ്യും..