ശിവശങ്കറിന്റെ അറസ്റ്റ് സര്‍ക്കാരിനെ ബാധിക്കില്ല; കാനം

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കസ്റ്റഡിയിലെടുത്ത മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗമല്ലെന്നും അതുകൊണ്ട് ശിവശങ്കറിന്റെ അറസ്റ്റ് സര്‍ക്കാരിനെ ബാധിക്കില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഒഴിവാക്കി. സിവില്‍ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. അദ്ദേഹത്തിന്റെ ചുമതലകള്‍ എല്ലാം ഒഴിവാക്കി. ഈ സര്‍ക്കാര്‍ അധികാരമേറ്റ അന്ന് മുതല്‍ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുകയാണ്. കഴിഞ്ഞ രണ്ട് മാസക്കാലമായി നിത്യവും 12 ആകുമ്പോള്‍ അദ്ദേഹം ഈ ആവശ്യം ഉന്നയിക്കുന്നുണ്ടെന്നും കാനം പരിഹസിച്ചു.