സ്വപ്‌നയുടെ ശബ്ദരേഖ; അന്വേഷണം ആവശ്യപ്പെട്ട് ഇഡി ഡിജിപിക്ക് പരാതി നല്‍കും

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖയില്‍ അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡിജിപിക്ക് പരാതി നല്‍കും. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണെന്നും മുഖ്യപ്രതിയെ മാപ്പുസാക്ഷിയാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നുമാണ് ഇഡി നിലപാട്.

ഇഡി രേഖപ്പെടുത്തിയ എല്ലാ മൊഴികളും സ്വപ്ന വായിച്ച് കേട്ട് ഒപ്പിട്ടതാണെന്നും ശബ്ദരേഖയില്‍ പറയുന്ന ആറാം തീയതിയെന്ന ദിവസം സ്വപ്നയുടെ രേഖപ്പെടുത്തിയിട്ടില്ലെന്നും ഇഡി വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് പൊലീസിനോട് ഇഡി അന്വേഷണം ആവശ്യപ്പെടുന്നത്.എന്നാല്‍ ശബ്ദരേഖ ചോര്‍ച്ചയിലെ അന്വേഷണത്തില്‍ പൊലീസില്‍ ആശയക്കുഴപ്പമാണ്. ശബ്ദം തന്റേതെന്ന് സ്വപ്ന തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ ഏത് വകുപ്പില്‍ കേസെടുത്ത് അന്വേഷിക്കുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ സംശയം. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടിയെടുക്കാനാണ് നീക്കം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ