തോൽവിയോടെ തുടക്കമിട്ട് ബ്ലാസ്റ്റേഴ്‌സ്

റ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തുടക്കം തോല്‍വിയോടെ. എടികെ മോഹന്‍ ബഗാനെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബഗാന്റെ തോല്‍വി. റോയ് കൃഷ്ണയാണ് ബഗാന്റെ ഗോള്‍ നേടിയത്. ബകാറി കോനെ- കോസ്റ്റ പ്രതിരോധസഖ്യമാണ് ഇന്നത്തെ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് ആശ്വസിക്കാന്‍ കഴിയുന്ന ഏക ഘടകം.

ഗോള്‍രഹിതമായരുന്നു ആദ്യപകുതി. ബഗാന്‍ നടത്തിയ ചില ഒറ്റപ്പെട്ട നീക്കങ്ങളൊഴിച്ചാല്‍ കാര്യമായൊന്നും എടുത്തുപറയാനില്ല.  ഈ സീസണില്‍ ടീമിലെത്തിയ നിഷു കുമാറിനെ ബഞ്ചിലിരുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയത്. കെ പ്രശാന്താണ് വലതു വിംഗ് ബാക്കായി കളിച്ചത്. തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു താരത്തിന്റെ പ്രകടനവും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ