ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം കൂട്ടുന്നത് പരിഗണനയില്‍; കടകംപള്ളി

തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം കൂട്ടുന്നത് പരിഗണനയിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
തീര്‍ഥാടകരുടെ എണ്ണം പ്രതിദിനം അയ്യായിരമാക്കി വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.

കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം 2,000 പേര്‍ക്കാണ് ശബരിമലയില്‍ ദര്‍ശനത്തിന് അനുമതി. വരുമാന പ്രതിസന്ധി കണക്കിലെടുത്ത് പ്രതിദിനം ദര്‍ശനത്തിന് അനുവദിച്ചിരിക്കുന്ന ഭക്തരുടെ എണ്ണം കൂട്ടണമെന്ന് ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.