ട്രെയിനിന് മുകളില്‍ സെല്‍ഫി എടുക്കുന്നതിനിടെ ഷോക്കേറ്റ് 13കാരന് ദാരുണാന്ത്യം

    ഭുവനേശ്വര്‍: കൂട്ടുകാരുമൊത്ത് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പതിമൂന്നുകാരന് ദാരുണാന്ത്യം. ഒഡിഷയിലെ ഗജാപാട്ടി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.

    കോവിഡ് 19 ചികില്‍സയ്ക്കായി റെയില്‍വേ ഐസോലേഷന്‍ വാര്‍ഡാക്കി മാറ്റിയ കോച്ചിന് മുകളില്‍ കയറി കുട്ടികള്‍ സെല്‍ഫി എടുക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. മൂന്ന് കുട്ടികളാണ് അപകടത്തില്‍പ്പെട്ടതെന്ന് റെയില്‍വേ അറിയിച്ചു. രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു.

    അപകടത്തെക്കുറിച്ച് ഡിവിഷണല്‍ മാനേജരുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി.