വാക്സിൻ ഹലാലാണോ ഹറാമാണോ? പന്നി മാംസ കൊഴുപ്പ് ഉപയോഗിച്ചിട്ടുണ്ടെന്ന് ഇസ്ലാം മതനേതാക്കൾ

    ന്യൂഡൽഹി: ഒരു വർഷത്തോളം ലോകത്തെ ആശങ്കയിലാഴ്ത്തിയ കോവിഡ് 19ന് എതിരെ വാക്സിനുകൾ പുറത്തിറക്കി. നിരവധി രാജ്യങ്ങളിൽ വാക്സിൻ വികസിപ്പിക്കുന്നത് അന്തിമഘട്ടത്തിലുമാണ്. എന്നാൽ ഇപ്പോൾ വിപണിയിലെത്തിക്കൊണ്ടിരിക്കുന്ന കോവിഡ് വാക്സിനുകൾക്കെതിരെ ആശങ്ക രേഖപ്പെടുത്തി ഇസ്ലാം മത നേതാക്കൾ രംഗത്തെത്തി. ചില വാക്സിനുകളിൽ പന്നിയിറച്ചി കൊഴുപ്പ് ഉപയോഗിച്ചിട്ടുള്ളതിനാലാണിത്. ജൂത മതനേതാക്കളും ഇക്കാര്യത്തിൽ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

    കൊറോണ വൈറസ് വാക്സിൻ വികസിപ്പിക്കുന്നതിന് പന്നിയിറച്ചി ഉപയോഗിച്ചുവെന്ന് ലോകമെമ്പാടും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഇതോടെ വാക്സിൻ സ്വീകരിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തിയിരിക്കുകയാണ് ഇസ്ലാം മതനേതാക്കൾ. തങ്ങൾക്ക് ഹറാമായ പന്നിയിറച്ചി ഉപയോഗിച്ച് നിർമ്മിച്ച വാക്സിൻ സ്വീകരിക്കുന്നതിനെക്കുറിച്ച് നേതാക്കൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. ചില മുസ്‌ലിം പണ്ഡിതന്മാർ ഖുറാനിൽ ‘ഹറം’ വസ്തുക്കളുടെ ഉപയോഗം ഒരു വ്യക്തിയുടെ ജീവൻ രക്ഷിക്കാൻ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു.