മലപ്പുറം ജില്ലയില്‍ 10 ഇടത്ത് പഞ്ചായത്ത് ഭരണം നിശ്ചയിക്കാന്‍ നറുക്കെടുപ്പ് നടന്നു. ഇതില്‍ നാലിടത്ത് എല്‍ഡിഎഫും ആറിടത്ത് യുഡിഎഫും ഭരണം നേടി. നറുക്കെടുപ്പിലൂടെ വാഴയൂര്‍, കുറുവ, ചുങ്കത്തറ, ഏലംകുളം, വണ്ടൂര്‍, വെളിയങ്കോട് പഞ്ചായത്തുകള്‍ യുഡിഎഫും നന്നംമുക്ക്, മേലാറ്റൂര്‍, തിരുവാലി, നിറമരുതൂര്‍ പഞ്ചായത്തുകള്‍ എല്‍ഡിഎഫും വിജയിച്ചു.
UDFന്റെ ഒരു വോട്ട് അസാധുവായതോടെയാണ് നിറമരുതൂര്‍ പഞ്ചായത്തില്‍ നറുക്കെടുപ്പ് നടത്തിയത്. മുന്‍ മുഖ്യമന്ത്രി ഇഎംഎസിന്റെ നാടായ ഏലംകുളത്ത് 40 വര്‍ഷത്തിനുശേഷം ഇടതുപക്ഷത്തിന് ഭരണം നഷ്ടമായി. യുഡിഎഫ് നറുക്കെടുപ്പിലൂടെ ഇവിടെ അധികാരത്തിലെത്തുകയായിരുന്നു.
മലപ്പുറം
ആകെ പഞ്ചായത്ത് 94
UDF 69
LDF 25
…
മേലാറ്റൂര്‍:
*യുഡിഎഫ് 8
*എല്‍ഡിഎഫ് 8
നറുക്കെടുപ്പില്‍ എല്‍ഡിഎഫ് ഭരണം
കെടി മുഹമ്മദ് ഇക്ബാല്‍ പ്രസിഡന്റ്
തിരുവാലി:
*യുഡിഎഫ് 8
*എല്‍ഡിഎഫ് 8
നറുക്കെടുപ്പില്‍ എല്‍ഡിഎഫ് ഭരണം
കെ. രാമന്‍കുട്ടി പ്രസിഡന്റ്
ചുങ്കത്തറ:
*യുഡിഎഫ് 10
*എല്‍ഡിഎഫ് 10
നറുക്കെടുപ്പില്‍ യുഡിഎഫ് ഭരണം
വത്സമ്മ സെബാസ്റ്റ്യന്‍ പ്രസിഡന്റ്
വാഴയൂര്‍:
*യുഡിഎഫ് 8
*എല്‍ഡിഎഫ് 8
*ബിജെപി 1
ബിജെപി വിട്ട് നിന്നു
നറുക്കെടുപ്പില്‍ യുഡിഎഫ് ഭരണം
ടി പി വാസുദേവന്‍ മാസ്റ്റര്‍ പ്രസിഡന്റ്
ഏലംകുളം:
*യുഡിഎഫ് 8
*എല്‍ഡിഎഫ് 8
നറുക്കെടുപ്പില്‍ യുഡിഎഫ് ഭരണം
സി സുകുമാരന്‍ പ്രസിഡന്റ്
ഇഎംഎസിന്റെ ജന്മ നാട്ടില്‍ 40 വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് ഇടത് പക്ഷത്തിന് ഭരണം നഷ്ടമാകുന്നത്.
….
കുറുവ:
*യുഡിഎഫ് 11
*എല്‍ഡിഎഫ് 11
നറുക്കെടുപ്പില്‍ യുഡിഎഫ് ഭരണം
നസീറ പ്രസിഡന്റ്
നന്നംമുക്ക്:
*യുഡിഎഫ് 8
*എല്‍ഡിഎഫ് 8
*ബിജെപി 1
ബിജെപി വിട്ട് നിന്നു
നറുക്കെടുപ്പില്‍ എല്‍ഡിഎഫ് ഭരണം
എ മിസ്രിയ പ്രസിഡന്റ്
വെളിയംകോട്:
*യുഡിഎഫ് 8
*എല്‍ഡിഎഫ് 9
*വിമത 1
വിമത പിന്തുണ യുഡിഎഫിന്
നറുക്കെടുപ്പില്‍ യുഡിഎഫ് ഭരണം
കല്ലാട്ടില്‍ ഷംസു പ്രസിഡന്റ്
വണ്ടൂര്‍:
*യുഡിഎഫ് 11
*എല്‍ഡിഎഫ് 11
നറുക്കെടുപ്പില്‍ യുഡിഎഫ് ഭരണം
ടിപി റുബീന പ്രസിഡന്റ്
നിറമരുതൂര്‍
*എല്‍ഡിഎഫ് 08
*യുഡിഎഫ് 09
ഒരു യുഡിഎഫ് വോട്ട് അസാധു
അതോടെ 08 – 08
നറുക്കെടുപ്പില്‍ എല്‍ഡിഎഫ് ഭരണം
പിപി സൈതലവി പ്രസിഡന്റ്











































