എ.എ.കെ.ജി. സെന്ററിലേതു പോലെ സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നടത്തരുത്; ചിറ്റപ്പന്മാര്‍ മന്ത്രിമാര്‍ അല്ലാത്തത് ചെറുപ്പക്കാരുടെ തെറ്റല്ല’: ഷാഫി പറമ്പില്‍

തിരുവനന്തപുരം: പബ്ലിക് സര്‍വീസ് കമ്മിഷനെ പാര്‍ട്ടി സര്‍വീസ് കമ്മിഷനാക്കി മാറ്റിയെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. എ.കെ.ജി. സെന്ററില്‍ നിയമനം നടത്തുന്നതുപോലെ സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നടത്തരുത്. കേരളത്തിലെ എല്ലാ ചെറുപ്പക്കാരുടെയും ചിറ്റപ്പന്മാര്‍ മന്ത്രിമാര്‍ അല്ലാത്തത് അവരുടെ തെറ്റല്ലെന്നും ഷാഫി പരിഹസിച്ചു.

പി.എസ്.സി. റാങ്ക് ലിസ്റ്റുകളെ ശവപറമ്പുകളാക്കി മാറ്റുകയാണ്. കേരളം ഒരു ശവപറമ്പായി മാറുന്നു. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ പേരുളളവര്‍ക്ക് നിയമനമില്ല. എന്നാല്‍ സ്വപ്ന സുരേഷിനെ പോലെ ഉന്നത സ്വാധീനമുളള ആളുകള്‍ക്ക് നിയമനം ലഭിക്കുന്നുണ്ടെന്നും ഷാഫി കുറ്റപ്പെടുത്തി. പിന്‍വാതി നിയമന വിഷയത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി സംസാരിക്കുകയായിരുന്നു ഷാഫി.

ല്ലാ പ്രധാനപ്പെട്ട വകുപ്പുകളിലും പിന്‍വാതില്‍ നിയമനമാണ് നടക്കുന്നതെന്ന്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും മാത്രമേ നിയമനമുളളൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കിലയിലെ താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ ഉന്നയിച്ചു.