സിഎസ്ഐ മധ്യകേരള മഹായിടവകയുടെ ബിഷപ്പായി റവ. ഡോ. സാബു കെ.ചെറിയാന്റെ സ്ഥാനാഭിഷേകം ഇന്ന്

    കോട്ടയം: സിഎസ്ഐ മധ്യകേരള മഹായിടവകയുടെ പതിമൂന്നാമതു ബിഷപ്പായി റവ.ഡോ. സാബു കെ.ചെറിയാൻ ഇന്നു സ്ഥാനമേൽക്കും. കോട്ടയം ചാലുകുന്നിലെ സിഎസ്ഐ ഹോളി ട്രിനിറ്റി കത്തീഡ്രലിലാണ് സ്ഥാനാഭിഷേക ശുശ്രൂഷ.

    സിഎസ്ഐ മോഡറേറ്റർ ബിഷപ് എ.ധർമരാജ് റസാലം മുഖ്യകാർമികത്വം വഹിക്കും. ബെഞ്ചമിൻ ബെയ്‌ലി ഹാളിൽ 11നു നടക്കുന്ന അനുമോദന സമ്മേളനം സിറോ മലബാർ സഭ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ആശംസ അറിയിക്കും.

    സി എസ്ഐ മധ്യകേരള മഹായിടവകയുടെ യുട്യൂബ് ചാനൽ വഴി ഓൺലൈനായി ചടങ്ങുകൾ കാണാൻ സൗകര്യമുണ്ട്. കോവിഡ് മാനദണ്ഡപ്രകാരം സ്ഥാനാരോഹണ ശുശ്രൂഷയിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.