ചെന്നിത്തലയെ മൂലയ്ക്കാക്കി; പോരാന്ന് കോണ്‍ഗ്രസും തിരിച്ചറിഞ്ഞു: പരിഹാസവുമായി ജെയിംസ് മാത്യു എംഎല്‍എ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പോരെന്ന ഭരണപക്ഷനിലപാട് കോണ്‍ഗ്രസ് ശരിവച്ചെന്ന് ജയിംസ് മാത്യു എം.എൽ.എ. ദിവസേന സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ചെന്നിത്തലയെ മൂലയ്ക്കാക്കിയെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.  സി.എ.ജി റിപ്പോര്‍ട്ട് സര്‍ക്കാരിനുനേരെയുള്ള വെല്ലുവിളിയെന്ന് ജെയിംസ് മാത്യു എംഎല്‍എ. സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്-ആര്‍എസ്എസ് ഗൂഢാലോചന നടന്നു.

കിഫ്ബിക്കെതിരെ സിഎജിയെ കക്ഷിചേര്‍ത്ത് ഹര്‍ജി നല്‍കിയത് ആര്‍എസ്എസ് അനുഭാവിയാണ്. സിഎജിയിലെ ഉദ്യോഗസ്ഥരും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടുവെന്ന് ജെയിംസ് മാത്യു ആരോപിച്ചു.

അതേസമയം, സിഎജിയെ സഭയില്‍ പ്രതിപക്ഷം പിന്തുണച്ചു. ധനമന്ത്രി ഗവര്‍ണറെയും നിയമസഭയെയും തെറ്റിദ്ധരിപ്പിച്ചുവെന്ന് വി.ഡി. സതീശന്‍ ആരോപിച്ചു. എക്‌സിറ്റ് മീറ്റിങ് മിനിറ്റ്‌സ് സിഎജി  നല്‍കിയിട്ടും കിട്ടിയില്ലെന്ന് മന്ത്രി പറഞ്ഞു. കിഫ്ബിക്ക് വിശദീകരണം നല്‍കാന്‍ അവസരം നല്‍കിയില്ലെന്ന വാദം തെറ്റാണ്. മന്ത്രി ഐസക്കിന്റേത് രാഷ്ട്രീയകൗശലമാണ്. ധനമന്ത്രി സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയത് വിവാദം മുന്‍കൂട്ടിക്കണ്ടാണ്. തന്ത്രപൂര്‍വം രാഷ്ട്രീയ നിറം കലര്‍ത്തി സിഎജിയെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നും സതീശന്‍ ആരോപിച്ചു.