കളമശേരിയിൽ പതിനേഴുകാരന് ക്രൂരമർദനമേൽക്കുന്ന വീഡിയോ; ഏഴുപേർക്കെതിരെ കേസെടുത്തു

    കളമശ്ശേരിയിൽ പതിനേഴുകാരനെ ക്രൂരമായി മർദിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഏഴുപേർക്കെതിരെ പൊലീസ് കേസെടുത്തു. കളമശ്ശേരി പൊലീസാണ് സംഭവത്തിൽ കേസെടുത്തത്. പ്രതികളിലൊരാൾ മൊബൈലിൽ പകർത്തിയ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ  പ്രചരിച്ചതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. മർദ്ദിച്ചവരിൽ ഒരാളൊഴികെ മറ്റുള്ളവർ പ്രായപൂർത്തിയാവാത്തവരാണ്. ഇവരുടെ മാതാപിതാക്കളെയും പൊലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തുയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.മർദനമേറ്റ 17കാരൻ കളമശേരി മെഡിക്കൽ കോളജിൽ ചികിൽസ തേടി. ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചെന്ന് ആരോപിച്ചാണ് നാലുസുഹൃത്തുക്കൾ കുട്ടിയെ അതി ക്രൂരമായി മർദിച്ചത് എന്നാണ് വിവരം. 10 മിനിട്ടോളം വരുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്.