28 ദിവസം കൊണ്ട് 8 ദശലക്ഷം പേർക്ക് ഇന്ത്യ കോവിഡ് വാക്സിൻ ലഭ്യമാക്കി

എട്ട് സംസ്ഥാനങ്ങളിൽ നാല് ലക്ഷത്തിലേറെ ഗുണഭോക്താക്കൾക്ക് വീതം വാക്സിനേഷൻ പൂർത്തിയാക്കി

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 80 ലക്ഷത്തോളം
പേർക്ക് ഇതുവരെ വാക്സിൻ നൽകി

2021 ഫെബ്രുവരി 13, രാവിലെ 8 വരെയുള്ള കണക്കുകൾ പ്രകാരം
79,67,647 പേർ വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു.ഇതിൽ 5,909,136 പേർ ആരോഗ്യപ്രവർത്തകരും, 2,058,511പേർ മുൻനിര പോരാളികളുമാണ്. രാജ്യത്ത് ഇതുവരെ 1,64,781സെഷനുകളാണ് സംഘടിപ്പിച്ചത്.

ഓരോ ദിവസവും വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ തുടർച്ചയായ വളർച്ച രേഖപ്പെടുത്തി.

രാജ്യത്ത് ഇതുവരെ വാക്സിൻ സ്വീകരിച്ചവരിൽ 60% (59.70%), എട്ട് സംസ്ഥാനങ്ങളിലാണ് .8 സംസ്ഥാനങ്ങളിൽ 4 ലക്ഷത്തിലേറെ ഗുണഭോക്താക്കൾ വീതം വാക്സിൻ സ്വീകരിച്ചു. ഉത്തർപ്രദേശിൽ മാത്രം 10.8% (8,58,602 ) പേരാണ് കുത്തിവയ്പ്പ്
എടുത്തത്.

രാജ്യത്തെ കോവിഡ് മരണങ്ങളിലും കുറവ് ഉണ്ടായിട്ടുണ്ട്.17 സംസ്ഥാന -കേന്ദ്രഭരണ പ്രദേശങ്ങളിൽ ഇന്നലെ ഒരു മരണം പോലും റിപ്പോർട്ട്‌ ചെയ്തിട്ടില്ല. 13 സംസ്ഥാനങ്ങളിൽ 1നും 5നും ഇടയിലാണ് മരണം

തെലങ്കാന,ഒഡിഷ , ജാർഖണ്ഡ് , പുതുച്ചേരി , ചണ്ഡിഗഡ് , നാഗാലാ‌ൻഡ് , അസം , മണിപ്പൂർ , സിക്കിം , മേഘാലയ , ലഡാക്ക് (UT), മിസോറാം , ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങൾ, ത്രിപുര , ലക്ഷദ്വീപ് , അരുണചൽപ്രദേശ്, ദമൻ ദിയു ദാദ്ര നഗർ ഹവേലി എന്നിവിടങ്ങളിലാണ് ഇന്നലെ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാത്തത്.

നിലവിൽ 1.36 ലക്ഷം പേരാണ് (1,36,571) രാജ്യത്ത് ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ 1.25% മാത്രമാണ് ഇത്. ഇതുവരെ 1.06 കോടിയോളം പേരാണ് (1,06,00,625) രോഗത്തിൽ നിന്നും മുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,395 പേർ രോഗമുക്തി നേടി
97.32% ആണ് നിലവിലെ രോഗമുക്തി നിരക്ക്
പുതുതായി രോഗമുക്തി നേടിയവരിൽ
81.93 ശതമാനം 6 സംസ്ഥാനങ്ങളിലാണ്

5,332 രോഗമുക്തി നേടിയ കേരളമാണ് പട്ടികയിൽ ഒന്നാമത്. 2,422 പേർ മഹാരാഷ്ട്രയിലും 486 പേർ തമിഴ്നാട്ടിലും ഇന്നലെ രോഗമുക്തി നേടി

കഴിഞ്ഞ 24 മണിക്കൂറിനിടെ 12,143 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ 86.01 ശതമാനം 6 സംസ്ഥാനങ്ങളിലൊന്നാണ്

5,397 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ച കേരളമാണ് പട്ടികയിൽ ഒന്നാമത്. മഹാരാഷ്ട്രയിൽ3,670 പേർക്കും തമിഴ്നാട്ടിൽ 483പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 103 മരണങ്ങളും റിപ്പോർട്ട് ചെയ്തു

ഇതിൽ 80.58% ആറ് സംസ്ഥാനങ്ങളിൽ ആണ്. മഹാരാഷ്ട്രയിൽ 36 ഉം കേരളത്തിൽ 18 ഉം കർണാടക പഞ്ചാബ് എന്നിവിടങ്ങളിൽ എട്ടു വീതം മരണങ്ങളും ഇന്നലെ റിപ്പോർട്ട് ചെയ്തു