പിൻവാതിൽ നിയമനത്തിൽ ഹൈക്കോടതി ഇടപെടൽ; കേരളാ ബാങ്കിലെ സ്ഥിരപ്പെടുത്തൽ നീക്കത്തിന് സ്റ്റേ

കൊച്ചി:  കേരളാ ബാങ്കിലെ പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു. കരാർ  ജീവനക്കാരായ 1850 പേരെയാണ് സ്ഥിരപ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്. ഇത് ചോദ്യം ചെയ്ത് പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട കണ്ണൂര് സ്വദേശിയായ ഉദ്യോഗാർത്ഥി നല്കിയ ഹർജിയിലാണ് ജസ്റ്റിസ് സുനിൽ തോമസിൻ്റെ ഉത്തരവ്.

അതേസമയം സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഇല്ലെന്നു സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ഹരജിക്കാരന് ഇത് സംബന്ധിച്ച കത്തിടപാടുകൾ ഹാജരാക്കിയതിനെ തുടർന്നാണ് നിയമനം കോടതി സ്റ്റേ ചെയ്തത്. ഹരജിയിൽ വിശദമായ വാദം പിന്നീട് നടക്കും. ഹർജി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. നാളെ കേരളാ ബാങ്ക് ഡയറക്ടർ ബോഡ് യോഗം ചേരാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടൽ.

കേരള ബാങ്കിൽ പിൻവാതിൽ നിയമനത്തിലൂടെ 1850 ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെ നൽകിയ ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെയും ബാങ്കിന്റെയും വിശദീകരണം തേടി. ഹർജി 15ന് പരിഗണിക്കും.