ഇന്ത്യയില്‍  ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നു.

    രോഗമുക്തിയില്‍ ആഗോളതലത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കായ 97.32 % രേഖപ്പെടുത്തി.

    കഴിഞ്ഞ 24 മണിക്കൂറില്‍  17 സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ പുതിയ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആറ് സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ല.
    87 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ ഇതുവരെ  കോവിഡ് 19 പ്രതിരോധ  വാക്‌സിന്‍ സ്വീകരിച്ചു.

    ഇന്ത്യയില്‍ കോവിഡ് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞ്, 1.36 ലക്ഷമായി  (1,36,872). രോഗം സ്ഥിരീകരിച്ചവരുടെ  ആകെ എണ്ണത്തിന്റെ 1.25% ആണ്  ഇത്.
    ആകെ രോഗമുക്തരുടെ  എണ്ണം 1.06 കോടി (1,06,33,025) ആയി ഉയര്‍ന്നു. ആഗോളതലത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കായ  97.32% ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ 11,805 രോഗികള്‍ ആശുപത്രി വിട്ടു.

    31 സംസ്ഥാന /കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. ദാമന്‍& ദിയു, ദാദ്ര & നഗര്‍ ഹവേലി എന്നിവിടങ്ങളിലെ രോഗമുക്തി നിരക്ക് 99.88% ആണ്.

    കഴിഞ്ഞ 24 മണിക്കൂറില്‍ 17 സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തില്ല. ലക്ഷദ്വീപ്, സിക്കിം,ഹിമാചല്‍പ്രദേശ്,  ഉത്തരാഖണ്ഡ്, ഗുജറാത്ത്, ചണ്ഡീഗഡ്, ജമ്മു കാശ്മീര്‍ , മേഘാലയ ലഡാക്ക്, മണിപ്പൂര്‍, ഹരിയാന, ആന്‍ഡമാന്‍& നിക്കോബാര്‍ ദ്വീപ്, രാജസ്ഥാന്‍, നാഗാലാന്‍ഡ്, ത്രിപുര, അരുണാചല്‍പ്രദേശ്, ദാമന്‍ &ദിയു, ദാദ്ര & നഗര്‍ ഹവേലി എന്നിവയാണവ.

    കഴിഞ്ഞ 24 മണിക്കൂറില്‍ ആറ്  സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഒരു പുതിയ കേസും റിപ്പോര്‍ട്ട് ചെയ്തില്ല. സിക്കിം, മേഘാലയ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്, നാഗാലാന്‍ഡ്, ത്രിപുര, ദാമന്‍& ദിയു, ദാദ്ര & നഗര്‍ഹവേലി എന്നിവയാണവ.

    2021 ഫെബ്രുവരി 16 ന് രാവിലെ എട്ടുമണി വരെയുള്ള കണക്കുകള്‍ പ്രകാരം 87ലക്ഷത്തിലധികം  ആരോഗ്യപ്രവര്‍ത്തകരും മുന്നണിപ്പോരാളികളും രാജ്യമെമ്പാടും നടത്തിവരുന്ന വാക്‌സിനേഷന്‍ പ്രക്രിയയിലൂടെ വാക്‌സിന്‍ സ്വീകരിച്ചു. 2021 ജനുവരി 16നാണ് ബഹുമാനപ്പെട്ട പ്രധാനമന്ത്രി രാജ്യത്ത് വാക്‌സിനേഷന്‍ യഞ്ജത്തിന് തുടക്കംകുറിച്ചത്.

    ഇന്ന് രാവിലെ എട്ടുമണി വരെയുള്ള താല്‍ക്കാലിക കണക്ക് പ്രകാരം 1,84,303 സെഷനുകളിലായി 87,20,822 ഗുണഭോക്താക്കള്‍ വാക്‌സിന്‍ സ്വീകരിച്ചു.  61,07,120 ആരോഗ്യപ്രവര്‍ത്തകര്‍ ( ആദ്യ ഡോസ് ) 1,60,291 ആരോഗ്യപ്രവര്‍ത്തകര്‍ (രണ്ടാം ഡോസ്), 24,53,411 മുന്നണിപ്പോരാളികള്‍ (ഒന്നാം ഡോസ് )  എന്നിവര്‍ ഉള്‍പ്പെടുന്നു.

    വാക്‌സിനേഷന്‍ യജ്ഞത്തിന്റെ 31ആമത് ദിവസം ( ഫെബ്രുവരി 15, 2021)  10,574 സ്റ്റേഷനുകളിലായി  4,35,527 ഗുണഭോക്താക്കള്‍ വാക്‌സിന്‍ സ്വീകരിച്ചു.
    ഇതില്‍ 2,99,797 പേര്‍ ആദ്യം ഡോസും 1,35,730 ആരോഗ്യപ്രവര്‍ത്തകര്‍ രണ്ടാം ഡോസും സ്വീകരിച്ചു.

    കഴിഞ്ഞ 24 മണിക്കൂറില്‍, രാജ്യത്ത് പുതുതായി 9,122  പുതിയ കേസുകള്‍  റിപ്പോര്‍ട്ട് ചെയ്തു.. ഇവയുടെ 80.54% വും അഞ്ച് സംസ്ഥാന /കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്.  മഹാരാഷ്ട്രയിലാണ്  കൂടുതല്‍ – 3,365പേര്‍. കേരളത്തില്‍  2,884 പേര്‍ക്കും തമിഴ്‌നാട്ടില്‍ 4,55 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

    കഴിഞ്ഞ 24 മണിക്കൂറിനിടെ 81 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.  ഇതില്‍ 70.37% വും അഞ്ച് സംസ്ഥാന /കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്.

    ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്   മഹാരാഷ്ട്രയിലാണ്- 23 പേര്‍. കേരളത്തില്‍ 13 ഉം പഞ്ചാബില്‍ 10  പേരും മരിച്ചു.