മീറ്റൂ ആരോപണം; എം‌.ജെ അക്ബർ നൽകിയ മാനനഷ്ടക്കേസിൽ പ്രിയ രമണിയെ ഡൽഹി കോടതി കുറ്റവിമുക്തയാക്കി

    ന്യൂഡൽഹി: മീറ്റൂ ആരോപണത്തിൽ മാധ്യമ പ്രവർത്തകൻ എം.ജെ അക്ബർ നൽകിയ മാനനഷ്ട കേസിൽ പ്രിയ രമണിയെ ഡൽഹി കോടതി കുറ്റവിമുക്തയാക്കി. വർഷങ്ങൾ കഴിഞ്ഞാലും പീഡനം സംബന്ധിച്ച്  ഒരു സ്ത്രീക്ക് പരാതി നൽകാൻ അവകാശമുണ്ടെന്ന് നിരീക്ഷിച്ച കോടതി പ്രിയ രമണിയെ കുറ്റ വിമുക്തയാക്കുന്നതായി പ്രഖ്യാപിച്ചു.

    ലൈംഗിക പീഡനത്തിന് ഇരയാകുന്നവർ ചെലുത്തുന്ന സ്വാധീനം സമൂഹം മനസിലാക്കണമെന്ന് കോടതി പറഞ്ഞു.  കൂടാതെ ഒരു സ്ത്രീക്ക് പതിറ്റാണ്ടുകൾക്കുശേഷവും നൽകാൻ പരാതി നൽകാൻ അവകാശമുണ്ടെന്നും കോടതി പറഞ്ഞു. വിധി സംബന്ധിച്ച്എന്തെങ്കിലും പരാതി ണ്ടെങ്കിൽ അപ്പീൽ നൽകാമെന്നും അങ്ങനെയെങ്കിൽ  ജാമ്യ ബോണ്ട് നൽകാൻ രമണിയോട് ആവശ്യപ്പെടാമെന്നും കോടതി വാദികളെ അറിയിച്ചു.

    സാമൂഹത്തിൽ ഉന്നത പദവിയുള്ള ആൾ പോലും ലൈംഗിക പീഡകനാകാമെന്ന് കോടതി പറഞ്ഞു. “ലൈംഗിക ദുരുപയോഗം അന്തസ്സും ആത്മവിശ്വാസവും കവർന്നെടുക്കുന്നതാണ്. അന്തസിന്റെ മൂല്യത്തിനു മുന്നിൽ  പ്രശസ്തിയുടെ അവകാശം സംരക്ഷിക്കാൻ കഴിയില്ല” കോടതി വ്യക്തമാക്കി.

    മീ റ്റൂ ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് മുൻ കേന്ദ്രമന്ത്രിയും മാധ്യമ പ്രവർത്തകനുമായ  എം.ജെ അക്ബർ മാധ്യമപ്രവർത്തക പ്രിയ രമണിക്കെതിരെ മാനനനഷ്ട കേസ് ഫയൽ ചെയ്തത്. ആരോപണങ്ങൾ അപകീർത്തികരവും ഗൂഡാലോചനയുമാണെന്നായിരുന്നു അക്ബറിന്റെ വാദം.